Connect with us

Kerala

എ പ്ലസ് കിട്ടാത്തതിന് അച്ചന്‍ മകനെ മണ്‍വെട്ടികൊണ്ട് അടിച്ചു

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന് അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചു. കിളിമാനൂര്‍ സ്വദേശി സാബുവാണ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് ലഭിക്കാത്തതിന് സ്വന്തം മകനെ മണ്‍വെട്ടി വച്ച് അടിച്ചത്. പരുക്കേറ്റ കുട്ടിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
ഇന്നലെ പുറത്തുവന്ന എസ് എസ് എല്‍ സി പരീക്ഷയില്‍ ആറ് വിഷയങ്ങളിലാണ് കുട്ടിക്ക് എപ്ലസ് ലഭിച്ചത്. എന്നാല്‍ അവശേഷിച്ച വിഷയങ്ങളില്‍ എ പ്ലസ് കിട്ടാത്തെ വന്നത് സാബുവിനെ പ്രകോപിക്കുകയും മകനെ ആക്രമിക്കുകയുമായിരുന്നു.
സംഭവത്തില്‍ സാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

Latest