Connect with us

Education

വിവിധ തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താൻ പി എസ് സി തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: വിവിധ തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താൻ  പി എസ് സി യോഗ തീരുമാനം. കാറ്റഗറി നമ്പർ 88/2018 പ്രകാരം ഫോംമാറ്റിംഗ്‌സ് (ഐ) ലിമിറ്റഡിൽ അക്കൗണ്ടന്റ് ഗ്രേഡ് ഒന്ന്, കാറ്റഗറി നമ്പർ 291/2018 പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികകളിലാണ് പരീക്ഷ നടത്തുക.

കാറ്റഗറി നമ്പർ 31/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി (ഒന്നാം എൻ സി എ മുസ്‌ലീം). കാറ്റഗറി നമ്പർ 327/2017 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ആർക്കിടെക്ചർ, കാറ്റഗറി നമ്പർ 24/2018 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ജേർണലിസം., കാറ്റഗറി നമ്പർ 377/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡാറ്റാ ബേസ് സിസ്റ്റം അസിസ്റ്റന്റ്), കാറ്റഗറി നമ്പർ 372/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സോഫറ്റ്‌വെയർ ടെസ്റ്റിംഗ് അസിസ്റ്റന്റ്), കാറ്റഗറി നമ്പർ 401/2017 പ്രകാരം കേരള വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജർ, കാറ്റഗറി നമ്പർ 103/2016 പ്രകാരം കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിൽ (മാനുഫാക്ചറിംഗ് ആൻഡ് മാർക്കറ്റിംഗ്) സ്റ്റെനോഗ്രഫർ (എൻ സി എ-ഈഴവ/ബില്ലവ /തിയ്യ) എന്നിവയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും
കാറ്റഗറി നമ്പർ 335/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ മെക്കാനിക് ഗ്രേഡ് രണ്ട് (ഒന്നാം എൻ സി എ-ധീവര), കാറ്റഗറി നമ്പർ 502/2017 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്‌നിക് കോളജുകൾ) ഹെഡ് ഓഫ് സെക്ഷൻ – കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് (ഒന്നാം എൻ സി എ ഈഴവ /ബില്ലവ /തിയ്യ), കാറ്റഗറി നമ്പർ 504/2016 പ്രകാരം കേരള സിറാമിക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ) (എൻ സി എ ഈഴവ /ബില്ലവ /തിയ്യ) എന്നിവയുടെ അഭിമുഖവും നടത്തും.