Connect with us

Ongoing News

ധൂർത്തില്ലാതെ കർണാടക സ്ഥാനാർഥികൾ

Published

|

Last Updated

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിച്ച തുകയിൽ പകുതി മാത്രം ചെലവഴിച്ച് കർണാടകയിലെ സ്ഥാനാർഥികൾ. പരമാവധി 70 ലക്ഷം രൂപ വരെ ചെലവഴിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിയുണ്ടെങ്കിലും വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ പോലും ഇതിന്റെ പകുതി മാത്രമാണ് പലരും ചെലവഴിച്ചത്. ചെലവഴിച്ച കണക്ക് സമർപ്പിച്ച സ്ഥാനാർഥികളിൽ ഹാസനിലെ ജെ ഡി എസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണയാണ് ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത്. 45,78,300 രൂപ.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകൻ നൽകിയ കണക്ക് പ്രകാരം ഇത് 47,95,921 രൂപയാണ്. തുമക്കൂരുവിൽ മത്സരിച്ച ദൾ ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവെഗൗഡ 36,24, 346 രൂപ ചെലവഴിച്ചതിന്റെ കണക്കാണ് നൽകിയത്. എന്നാൽ നിരീക്ഷകൻ നൽകിയത് 56,90,686 രൂപയുടെ കണക്കാണ്.
മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിച്ച നടി സുമലത 33,42,510 രൂപയും ബെഗൽകോട്ടിലെ ബി ജെ പി സ്ഥാനാർഥി പി പി സിഗഡി ഗൗഡർ 26,82,085 രൂപയുമാണ് ചെലവഴിച്ചത്.