Connect with us

Education

ഒരു പരീക്ഷക്ക് രണ്ട് സിലബസ്; വിദ്യാർഥികളെ വെട്ടിലാക്കി കാലിക്കറ്റ്

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല റഗുലർ വിദ്യാർഥികൾക്കും വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കും ഒരേ പരീക്ഷക്ക് രണ്ട് തരത്തിലുള്ള സിലബസ് തയാറാക്കി പരീക്ഷ നടത്തിയതിനാൽ വിദ്യാർഥികൾ വെട്ടിലായി. ആറാം സെമസ്റ്റർ ബി എസ്‌സി മാത്ത്സ് ഇലക്റ്റീവ് കോഴ്സായ ക്രാഫ്റ്റ് തിയറിക്ക് സർവകലാശാല പരീക്ഷാഭവൻ കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് പരീക്ഷ നടത്തിയത്. എന്നാൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനായി തയാറാക്കിയ സിലബസിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങളും വന്നത്. ഇതിനാൽ റഗുലർ വിഭ്യാർഥികൾക്ക് 50 ശതമാനത്തിലേറെ ചോദ്യങ്ങൾക്കും നല്ല നിലയിൽ ഉത്തരമെഴുതാനായില്ല. പകുതിയിലധികം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്നാണ് വന്നതെന്ന് വാദിച്ച് റഗുലർ വിദ്യാർഥികൾ രംഗത്തുവന്നതോടെ മെയ് ഒമ്പതിന് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ഇതോടെ നല്ല നിലയിൽ പരീക്ഷ എഴുതിയ വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികളും വെട്ടിലായിരിക്കുകയാണ്. വീണ്ടും പരീക്ഷ എഴുതാനാകില്ലെന്നും പരിചയമില്ലാത്ത സിലബസിൽ നിന്നുള്ള ചോദ്യങ്ങൾ പരീക്ഷക്ക് വന്നാൽ പരാജയപ്പെട്ടുപോകുമെന്നും പഠിക്കാൻ ഒട്ടുംസമയമില്ലാത്തതും ചൂണ്ടിക്കാട്ടി വിദൂരവിഭ്യാസ വിഭാഗം വിദ്യാർഥികൾ സർവകലാശാല അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

Latest