Connect with us

Kerala

ഇടത് സര്‍ക്കാറിനുള്ള പിന്തുണ ആവര്‍ത്തിച്ച് വെള്ളാപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം: സമുദായത്തെയും ശ്രീനാരായണ ഗുരുവിനെയും അംഗീകരിക്കുന്ന സര്‍ക്കാറാണ് കേരളത്തിലുള്ളതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശന്‍. മുഖ്യമന്ത്രിയും സര്‍ക്കാറും അനുഭാവപൂര്‍വ്വം പരിഗണിക്കുമ്പോള്‍ സമുദായം പുറംതിരിഞ്ഞിരിക്കേണ്ട ആവശ്യമില്ല. ഇതിന്റെ ഭാഗമായാണ് വനിതാ മതിലിന് സഹകരിച്ചത്. ഒരുപാട് സഹായങ്ങള്‍ ഈ സര്‍ക്കാറില്‍ നിന്ന് ലഭിച്ചു. ഇനിയും ഏറെ ലഭിക്കാനുണ്ടെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാറിനൊപ്പം നിന്നത് സമുദായ അംഗങ്ങള്‍ കേസില്‍പെടാതിരിക്കാനാണ്. സവര്‍ണ കൗശലക്കാര്‍ തെരുവില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ ഈഴവരായിരുന്നു ജയിലില്‍ പോകേണ്ടി വരിക. കെ സുരേന്ദ്രന് എത്ര ദിവസമാണ് ജയിലില്‍ കഴിയേണ്ടി വന്നു എന്നത് മറക്കരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

Latest