Connect with us

National

സുരക്ഷാ സംവിധാനമില്ലാെതെ ഇ വി എമ്മുകള്‍ ട്രക്കില്‍ കയറ്റിവിട്ടു

Published

|

Last Updated

ലഖ്‌നോ: വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നോവിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെ ഇ വി എമ്മുകള്‍ ട്രക്കില്‍ കയറ്റികൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഇ വി എമ്മുമായി പോകുന്ന ട്രക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയാണ് യാതൊരു സുരക്ഷയുമില്ലാതെ ഇ വി എം കൊണ്ടുപോകുന്ന ട്രക്കിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വോട്ടിംഗ് അവസാനിക്കുന്ന സമയം ആറ് മണിയാണന്നിരിക്കെ 5.30ന് ലഖ്‌നോവിയില്‍ വോട്ടിംഗ് മെഷീനുകള്‍ എങ്ങോട്ടാണ് മാറ്റുന്നതെന്ന് ചോദിച്ചാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രതികരണമാണ് സോഷ്യല്‍ മീഡയയില്‍ ഉയരുന്നത്. ഇത് കേടായ ഇ വി എമ്മുകള്‍ ആയിരിക്കാമെന്ന് ചിലര്‍ പ്രതികരിക്കുന്നു.

എന്നാല്‍ ഇത്രയും മെഷീനുകള്‍ ഒന്നിച്ച് കൊണ്ടുപോകുന്നിന് എന്ത് സുരക്ഷയാണ്ഒരുക്കിയതെന്നും തിരഞ്ഞെടുപ്പ് തീരുന്നതിന് മുമ്പ് ഇത് എങ്ങോട്ടാണ് കൊണ്ടുപോയതെന്നും ചിലര്‍ ചോദിക്കുന്നു. ഇത് നിരീക്ഷിക്കാന്‍ എന്ത് സംവിധാമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയതെന്നും ചോദ്യം ഉയരുന്നു. ഇ വി എം മെഷീനുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ സംഭവത്തില്‍ ഏറെ ദുരൂഹതയുണ്ടെന്നാണ് പ്രതിതരണങ്ങളില്‍ ഏറെയും. പ്രശ്‌നത്തില്‍ തിരഞഅഞെടുപ്പ് കമ്മീഷന് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

---- facebook comment plugin here -----

Latest