Connect with us

International

നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 മരണം

Published

|

Last Updated

നിയാമേ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ വിമാനത്താവളത്തിന് സമീപം ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര്‍ മരിച്ചു. 37 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഇന്ധനം ഊറ്റിയെടുക്കാന്‍ ഓടിക്കൂടിയ ജനങ്ങള്‍ ശ്രമിക്കുന്നതിനിടെ പെട്ടന്ന് ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതല്‍ പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.