Connect with us

National

പനീര്‍ശെല്‍വം ബി ജെ പിയിലേക്കെന്ന് തമിഴകത്ത് അഭ്യൂഹം

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും എ ഡി എം കെ നേതാവുമായ ഒ പനീര്‍ശെല്‍വം ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ടി ടി വി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മുന്നേറ്റ കഴകം ഇത് സംബന്ധിച്ച് നേരത്തെ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും അടുത്തിടെ ഒ പി എസ് നടത്തിയ ചില നീക്കങ്ങളാണ് അഭ്യഹം ശക്തമാക്കിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മ മുന്നേറ്റ കഴകത്തിനൊപ്പം പ്രതിപക്ഷമായ ഡി എം കെയും സമാന ആരോപണുമായി രംഗത്തെത്തിയിട്ടുണ്ട്.

വാരണാസിയില്‍ നേരന്ദ്രമോദിക്ക് പിന്തുണ അറിയിച്ച് എത്തിയ ഒ പനീര്‍ശെല്‍വം ചില കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചാണ് തമിഴകത്തേക്ക് മടങ്ങിയതെന്നാണ് വാദം. രണ്ടില ചിഹ്നത്തിനൊപ്പം കാവിക്കൊടിയും കോര്‍ത്ത് കെട്ടിയ ഒ പി എസ് ഗവര്‍ണര്‍ പദവി ചോദിച്ച് ഉറപ്പാക്കിയെന്ന് അമ്മ മുന്നേറ്റ കഴകം പുതുതായി അരോപിക്കുന്നു. എന്നാല്‍ ഇതെല്ലാം കുപ്രചാരണമാണെന്ന് പറഞ്ഞ് ഒ പി എസ് തള്ളിയിട്ടുണ്ട്.

ഒ പി എസിന്റെ മകന്‍ രവീന്ദ്രനാഥാണ് തേനി മണ്ഡലത്തില്‍ എ ഡി എം കെ സ്ഥാനാര്‍ഥി. തേനിയില്‍ പരാജയപ്പെട്ടാല്‍ മകന് വേണ്ടി സുരക്ഷിത സ്ഥാനം തേടിയാണ് ഒ പി എസ് വാരണാസി യാത്ര നടത്തിയതെന്ന ഡി എം കെ ആരോപിക്കുന്നു. നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 22 സീറ്റുകളിലും നാല് മണ്ഡലങ്ങളിലും ഈ വിഷയം ഉന്നയിച്ചാണ് ടി ടി വി ദിനകരന്റെയും സ്റ്റാലിന്റെയും പ്രചാരണം. 22 സീറ്റുകളില്‍ 11 ഇടത്തെങ്കിലും വിജയിച്ചാലെ വിജയം എടപ്പാടി പളനിസാമി സര്‍ക്കാറിന് നിലനില്‍പ്പുള്ളു. 234 അംഗ സഭയില്‍ 114 പേരുടെ ഭൂരിപക്ഷമാണ് സര്‍ക്കാറിനുള്ളത്. ഇതില്‍ ദിനകരനോട് അനുഭാവം പുലര്‍ത്തുന്നവരടക്കം ആറ് പേര്‍ ആടിനില്‍ക്കുന്നു. 22 സീറ്റിലും ഡി എം കെ വിജയിക്കുമെന്ന് സ്റ്റാലില്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരുന്ന മെയ് 23 തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest