Connect with us

Ongoing News

യോഗി മന്ത്രിസഭയിൽ രാജി

Published

|

Last Updated

ലക്നോ: സീറ്റ് വിഭജനത്തിലെ ഭിന്നതയെ തുടർന്ന് യോഗി ആദിത്യനാഥ് സർക്കാറിൽ നിന്ന് രാജിവെച്ചതായി സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ് ബി എസ് പി) അധ്യക്ഷനും പിന്നാക്കക്ഷേമ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ.

ഏപ്രിൽ 13ന് രാജി സമർപ്പിച്ചതാണെന്നും അത് സ്വീകരിക്കണമോ, വേണ്ടയോ എന്ന കാര്യം ബി ജെ പിക്ക് തീരുമാനിക്കാമെന്നും ഉത്തർ പ്രദേശിലെ ബല്ലിയയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടിയുടെ പേരും കൊടിയും ബി ജെ പി ദുരുപയോഗം ചെയ്യുകയാണ്. മോദിയുടെ റോഡ് ഷോയിൽ വരെ ഉപയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2017 മുതൽ ബി ജെ പിയുടെ സഖ്യകക്ഷിയാണ് എസ് ബി എസ് പി.

Latest