Connect with us

Kerala

മലപ്പുറത്ത് മിനിലോറി അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ മരിച്ചു

Published

|

Last Updated

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട മിനിലോറി പാലത്തിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കൊടിഞ്ഞി സ്വദേശി ബാദുഷയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലോറിയിലെ ക്ലീനറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയാണ് സംഭവം. ചെമ്മാട് ഭാഗത്തു നിന്ന് കല്ലുമായി വരികയായിരുന്ന നിസാന്‍ മിനിലോറി നിയന്ത്രണം വിട്ട് പാലത്തിങ്കല്‍ പാലത്തിന്റെ കൈവരിയിലേക്കു പാഞ്ഞുകയറുകയായിരുന്നു. ബാദുഷയുടെ മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Latest