Connect with us

Kasargod

എസ് എസ് എല്‍ സി: സഅദിയ്യ സ്ഥാപനങ്ങള്‍ക്കു നൂറു മേനി

Published

|

Last Updated

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. സഅദിയ്യ ബോയ്സ് ആന്‍ഡ് ഗേള്‍സ് ഓര്‍ഫനേജ്, ജൂനിയര്‍ ശരീഅത്ത്, സഅദിയ്യ ഗാര്‍ഡന്‍, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, ബോര്‍ഡിംഗ് മദ്‌റസ എന്നീ സ്ഥാപനങ്ങളില്‍ നിന്നും പരീക്ഷ എഴുതിയവരാണ് ഉയര്‍ന്ന നിലവാരത്തില്‍ ജേതാക്കളായത്.

വിജയികളെ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ കുറാ, വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, കെ.പി ഹുസൈന്‍ സഅദി കെ സി റോഡ്, സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംമ്പാടി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറം, പി ടി എ പ്രസിഡന്റ് ശാഫി കുമ്പള, സ്ഥാപന ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ അഭിനന്ദിച്ചു.

Latest