Connect with us

Kerala

അധികാരമില്ലാതെ ഒരു മുന്നണിയിലും തുടരുന്നതില്‍ അര്‍ഥമില്ല: തുഷാര്‍ വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: അധികാരമില്ലാതെ ഭാവിയില്‍ ഒരു മുന്നണിയിലും തുടരുന്നതില്‍ അര്‍ഥമില്ലെന്ന് വയനാട് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി ജെ പിയുടെ നല്ല പിന്തുണ ലഭിച്ചതായും കേന്ദ്രത്തില്‍ എന്‍ ഡി എ അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരില്‍ ബി ഡി ജി എസ് പങ്കാളിയായേക്കുമെന്നും തുഷാര്‍ പറഞ്ഞു.

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന് എങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളി അവിടെ വോട്ടര്‍ ആയിരുന്നില്ലല്ലോ. അദ്ദേഹം പല സമയത്ത് പല അഭിപ്രായങ്ങളാണ് പറയുന്നത്. കേരളത്തില്‍ എന്‍ ഡി എ മൂന്നു സീറ്റുകള്‍ നേടുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.