Connect with us

National

അഞ്ചാം ഘട്ടത്തില്‍ പോളിംഗ് 63.05 ശതമാനം

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 63.05 ശതമാനം. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്-74.42. ഝാര്‍ഖണ്ഡ് (64.65), മധ്യപ്രദേശില്‍ (65.56), യു പി (57.93), രാജസ്ഥാന്‍ (63.78), ജമ്മു കശ്മീര്‍ (17.07), ബീഹാര്‍ (57.86) എന്നിങ്ങനെയാണ് മറ്റിവിടങ്ങളിലെ കണക്ക്.

ഏഴു സംസ്ഥാനങ്ങളിലെ 52 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി (അമേത്തി), യു പി എ അധ്യക്ഷ സോണിയാ ഗാന്ധി (റായ്ബറേലി), കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് (ലക്നൗ), സ്മൃതി ഇറാനി (അമേത്തി) തുടങ്ങിയവര്‍ തിങ്കളാഴ്ച ജനവിധി തേടിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. മെയ് 23നാണ് രാജ്യത്തെ മുഴുവന്‍ മണ്ഡലങ്ങളിലെയും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നത്.