Connect with us

National

പീഡന പരാതി തള്ളിയത് നീതിയില്‍ വിശ്വാസമില്ലാതാക്കുന്ന നടപടി: പരാതിക്കാരി

Published

|

Last Updated

ന്യൂഡല്‍ഹി: “നീതിയില്‍ വിശ്വാസമില്ലാതാക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. തുടര്‍ നടപടികള്‍ അഭിഭാഷകരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും.” ചീഫ് ജസ്റ്റിസിനെതിരെ താന്‍ നല്‍കിയ പീഡന പരാതി സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതി തള്ളിയതിനെ തുടര്‍ന്ന് പരാതിക്കാരിയായ മുന്‍ കോടതി ജീവനക്കാരിയുടെ പ്രതികരണമാണിത്.

ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് എസ് എ ബോബ്ദെ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും സമിതി വ്യക്തമാക്കിയിരുന്നു.

അന്വേഷണത്തിനു കോടതി നിയോഗിച്ച മൂന്നംഗ സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി നേരത്തെ വ്യക്തമാക്കിയിരുന്നു. മൊഴിയെടുക്കുമ്പോള്‍ തന്നോടൊപ്പം അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും വീഡിയോ, ഓഡിയോ റെക്കോഡിംഗ് അനുവദിക്കണമെന്ന അഭ്യര്‍ഥനയും നിഷേധിച്ച സാഹചര്യത്തില്‍ സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് പരാതിക്കാരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്

Latest