Connect with us

Kannur

കള്ളവോട്ട്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Published

|

Last Updated

കണ്ണൂര്‍: കല്യാശ്ശേരി പുതിയങ്ങാടിയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്ന പരാതിയില്‍ ആരോപണ വിധേയരായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. എസ് വി മുഹമ്മദ് ഫായിസ്, അബ്ദുല്‍ സമദ്, കെ എം മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കാസര്‍കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഗള്‍ഫിലുള്ള അബ്ദുല്‍ സമദിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

പുതിയങ്ങാടിയിലെ 69, 70 നമ്പര്‍ ബൂത്തുകളില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി സി പി എമ്മാണ് പരാതിപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. ഇതേ തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ജില്ലാ കലക്ടര്‍ അന്വേഷണം നടത്തുകയും കള്ളവോട്ട് നടന്നുവെന്ന കാര്യം സ്ഥിരീകരിക്കുകയുമായിരുന്നു.

Latest