Connect with us

Education

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 91.1%

Published

|

Last Updated

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡ്മിഷനായുള്ള സൗകര്യത്തിനാണ് ഇത്തവണ ഫലപ്രഖ്യാപനം നേരത്തേയാക്കിയതെന്ന് സിബിഎസ്ഇ അറിയിച്ചു. പരീക്ഷയെഴുതിയ 91.1 % പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. തിരവനന്തപുരം മേഖലയിലാണ് വിജയ ശതമാനം കൂടുതല്‍(99.85%)

cbseresults.nic.in, cbse.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാകും.

18,27,472 വിദ്യാര്‍ഥികളാണ് പത്താംക്ലാസ് പരീക്ഷയ്ക്ക് ഇത്തവണ റജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി 6000 കേന്ദ്രങ്ങളില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 29 വരെയാണു സിബിഎസ്ഇ പരീക്ഷകള്‍ നടന്നത്.
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങള്‍ മേയ് 2 വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

Latest