Connect with us

Kerala

പുതിയ ഡ്രൈവിംഗ് ലൈസൻസുകളുടെ വിതരണം നിലച്ചു

Published

|

Last Updated

കോട്ടക്കൽ: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് വിതരണം നിലച്ചിട്ട് നാല് മാസം പിന്നിടുന്നു. ആർ ടി ഓഫീസുകളിൽ തന്നെ ലൈസൻസ് പ്രിന്റ് ചെയ്ത് നൽകുന്ന സംവിധാനം മാറിയതോടെയാണ് ലൈസൻസ് വിതരണത്തിൽ തടസ്സമുണ്ടായത്. സംസ്ഥാനത്തെ 79 മോട്ടോർവാഹന ഓഫീസുകളിലായി രണ്ട് ലക്ഷത്തോളം ലൈസൻസ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പുതിയ സംവിധാനമായ വാഹൻ സാരഥി സംവിധാനം നടപ്പാക്കിത്തുടങ്ങിയതോടെയാണ് വിതരണം നിലച്ചത്. നേരത്തെ ആർ ടി ഓഫീസുകളിൽ നിന്ന് പ്രിന്റ് ചെയ്തു നൽകുന്ന സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നത്.

ക്യു ആർ കോഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള ലൈസൻസുകളാണ് പുതിയ സംവിധാനത്തിലുള്ളത്. ഓരോ ആർ ടി ഓഫീസുകളിലും 3,000 മുതൽ 5,000 വരെ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. പുതിയത് നൽകാനാകാത്തതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായവർക്ക് താത്കാലിക പ്രിന്റ് നൽകുകയാണ് ചെയ്യുന്നത്.

Latest