Connect with us

Idukki

കനത്ത മഴക്ക് സാധ്യത; ഇടുക്കിയിൽ യെല്ലോ അലർട്ട്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ചിലയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്, പുതുച്ചേരി തീരത്ത് തെക്ക്, തെക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 35-45 കി. മീ. വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

Latest