Connect with us

Eranakulam

ചികിത്സാ കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം; എട്ട് പേർ കസ്റ്റഡിയിൽ

Published

|

Last Updated

കോതമംഗലം: ചികിത്സാ കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിവന്ന സംഘത്തെയും ഇടപാടുകാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ പാറപ്പുറം പെണക്കാട്ട് തോമസ് ചാക്കോ (24), ഇടവെട്ടി ചാമക്കാലയിൽ അലക്‌സ് (19), മാട്ടായിൽ ശമീർ (39), കൈതക്കാട് തോയലിൽ ജോൺ (61), ചെറുകുളം കുന്നുപറമ്പിൽ സുധീഷ് (34), ചെറുതോണി ചമ്പക്കുളത്ത് സുജാത (47), ചെങ്കുളം പുത്തൻപറമ്പ് അമ്പിളി (25), ഇരവിപേരൂർ കണ്ണാട്ടിൽ മെറിൻ (39 )എന്നിവരെയാണ് പിടികൂടിയത്.

വാരപ്പെട്ടി ഇഞ്ചൂർ പിടവൂർ കനാൽ റോഡിലെ വാടകക്കെടുത്ത വീട്ടിലെ മർമ്മ ചികിത്സാ കേന്ദ്രത്തിന്റ മറവിലായിരുന്നു ഇടപാടുകൾ. മൂന്ന് മാസമായി ഇവിടെ ചികിത്സ സ്ഥാപനം ആരംഭിച്ചിട്ട്.
കോതമംഗലം സി ഐ. ടി ഡി സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.