Connect with us

Kerala

മുഖ്യമന്ത്രിയുടെ പരിപാടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

Published

|

Last Updated

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് കുട്ടികളുടെ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ല. സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ട പരിപാടിയായിരുന്നു ഇത്.

ചീഫ് സെക്രട്ടറി വഴിയാണ് പരിപാടിക്ക് അനുമതി തേടേണ്ടിയരുന്നത്. എന്നാല്‍ അതുണ്ടായില്ലെന്ന് അനുമതി നിഷേധിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പ്രതികരിച്ചു. ചട്ടം പാലിച്ചെങ്കില്‍ അനുമതി നല്‍കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് എം ഡിയായിരുന്നു പരിപാടിക്ക് അനുമതി തേടി കമ്മീഷനെ സമീപിച്ചത്.

 

Latest