Connect with us

National

അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം

Published

|

Last Updated

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിനിടെ പലയിടത്തും സംഘര്‍ഷം. ബംഗാളിലും കാശ്മീരിലും ഉത്തര്‍പ്രദേശിലുമാണ് സംഘര്‍ഷമുണ്ടായയത്. ബംഗാളിലെ ബാരക്പുരില്‍ പേളിംഗ് ബൂത്തിനുനേരെ ബോംബേറുണ്ടായി. സംഘര്‍ഷത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി അര്‍ജുന്‍ സിംഗിന് പരുക്കേറ്റു. അക്രമണത്തിനുപിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി ജെ പി ആരോപിച്ചു. എന്നാല്‍ അര്‍ജുന്‍ സിംഗ് സ്ത്രീകളോട് മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് തൃണമൂല്‍ ആരോപിച്ചു. ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് അടുത്തിടെയാണ് അദ്ദേഹം ബി ജെ പില്‍ ചേര്‍ന്നത്.
കാശ്മീരിലെ പൂല്‍വാമയിലും യു പിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഏതാനും ബൂത്തുകള്‍ക്ക് മുമ്പിലാണ് സംഘര്‍ഷമുണ്ടായത്. എന്നാല്‍ പോലീസ് അവസരോടിതമായി ഇടപെട്ട് സ്ഥിതി നിയന്ത്രണ വിധേയമാക്കി.
അതിനിടെ വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മധ്യപ്രദേശില്‍ വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമാധാനപരമായി വോട്ടിംഗ് പുരോഗമിക്കുകയാണെന്നും ചിലയിടങ്ങളില്‍ ഇ വി എം തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ഇവിടങ്ങളില്‍ പുതിയ മെഷീനുകള്‍ എത്തിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വി എല്‍ കാന്ത റാവു പറഞ്ഞു. മധ്യപ്രദേശില്‍ ഏഴ് മണ്ഡലങ്ങളിലാണ് അഞ്ചാംഘട്ടത്തില്‍ പോളിംഗ് നടക്കുന്നത്.

 

Latest