Connect with us

Education

₹ 25,000 നൽകിയാൽ ഓണററി ഡോക്ടറേറ്റ്

Published

|

Last Updated

കോഴിക്കോട്: വളരെ തുച്ഛമായ തുക നൽകിയാൽ വിദേശ സർവകലാശാലകളുടെ പേരിൽ സംസ്ഥാനത്ത് വ്യാജ ഓണററി ഡോക്ടറേറ്റുകൾ നൽകുന്ന കേന്ദ്രങ്ങൾ വ്യാപകമാകുന്നു. ₹25,000 മുതൽ രണ്ട് ലക്ഷം രൂപ വരെ രജിസ്‌ട്രേഷൻ ഫീസ് ഈടാക്കിയാണ് വ്യാജ ഡോക്ടറേറ്റ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഏറെയുണ്ട്.

വ്യവസായികളെയും അധ്യാപകരെയും ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. ഏജന്റുമാർക്ക് പണവും രേഖകളും കൈമാറിയാൽ മാസങ്ങൾക്കകം ഡോക്ടറേറ്റ് ലഭിക്കും. നേപ്പാൾ കാഠ്മണ്ഡു, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ നക്ഷത്ര ഹോട്ടലുകളിൽ നടക്കുന്ന ചടങ്ങിലാണ് ഓണററി ഡോക്ടറേറ്റ് നൽകുന്നത്. സാധാരണ ഏതെങ്കിലും ഒരു മേഖലയിലെ പ്രശംസനീയ സേവനം പരിഗണിച്ചാണ് സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് നൽകുക.

സർവകലാശാലകളുടെ ആസ്ഥാനം ഉത്തര കൊറിയ, ജർമനി, യു എസ് എ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പ്രവർത്തിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ഇതിൽ ഒരു വിദേശ സർവകലാശാലയുടെ വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. 2018 ഏപ്രിൽ ആറിന് വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. കാഠ്മണ്ഡുവിലെ നക്ഷത്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉന്നതരായ പലരും പങ്കെടുത്തതായി തെളിഞ്ഞിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെർച്ച്വൽ സർവകലാശാലയുടെ പിന്നിൽ മലയാളികളാണെന്നാണ് സൂചന.

ഡോക്ടറേറ്റിന് വേണ്ടി വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച നമ്പറിലേക്ക് വിളിക്കുമ്പോൾ ₹ 5,000 രജിസ്‌ട്രേഷൻ ഫീസായി നൽകാനും രേഖകൾ ലഭിച്ചാൽ കൂടിക്കാഴ്ച്ചക്കായി വിളിക്കാമെന്നും ഇവർ അറിയിക്കും. ഇതിനൊപ്പം ₹ 20,000  അടക്കണമെന്ന് നിർദേശിക്കും. പല സ്ഥാപനങ്ങളും ഓൺലൈനിലാണ് പ്രവർത്തിക്കുന്നത്.

---- facebook comment plugin here -----

Latest