Connect with us

Kerala

കുടിവെള്ളത്തിന്റെ ഗുണനിലവാരം: കർശന നിർദേശവുമായി ഭക്ഷ്യവകുപ്പ്

Published

|

Last Updated

പാലക്കാട്: കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് കർശന നിർദേശവുമായി ഭക്ഷ്യവകുപ്പ്. ഇതിന്റെ ഭാഗമായി കാനുകളിലും ടാങ്കുകളിലുമൊക്കെ കുടിവെള്ളം വാങ്ങുന്ന വീടുകളെയും സ്ഥാപനങ്ങളെയും വെള്ളമെത്തിക്കുന്നവരെയും കുറിച്ചുള്ള പൂർണവിവരങ്ങൾ ശേഖരിക്കണമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിർദേശം നൽകി. ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ, ആശുപത്രികൾ, വീടുകൾ, കുടിവെള്ളം ആവശ്യമുള്ള മറ്റ് സംരംഭകർ എന്നിവർ കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണമെന്നാണ് നിർദേശം. ജലക്ഷാമം രൂക്ഷമാകുന്നതിനാൽ വെള്ളം വിതരണംചെയ്യാൻ ധാരാളം സ്വകാര്യവിതരണക്കാർ രംഗത്തുണ്ട്.

ഈ വെള്ളം എവിടെ നിന്നാണ് എടുക്കുന്നതെന്നോ വെള്ളം ശുദ്ധീകരിച്ചിട്ടുണ്ടെന്നോ ഉറപ്പാക്കാൻ നിലവിൽ സൗകര്യങ്ങളില്ല. ഇത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. കുടിവെള്ളം വാങ്ങുന്നവർ ഭക്ഷ്യസുരക്ഷാ ലൈസൻസുള്ള വിൽപ്പനക്കാരിൽനിന്ന് വെള്ളമെടുക്കണമെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ നിർദേശിക്കുന്നു. കുടിവെള്ളം വാങ്ങുന്നവർ ഇതിനായി രജിസ്റ്റർ സൂക്ഷിക്കണം. ഇത് നടപ്പാക്കിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാവുന്നതാണെന്ന് ഫുഡ് സേഫ്റ്റി അധികൃതർ വ്യക്തമാക്കി.

---- facebook comment plugin here -----

Latest