Connect with us

Kerala

വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തു.

ഇതുപ്രകാരം വനിതാ ഹോസ്റ്റലുകളിൽ നിലവിലുള്ള പല നിയന്ത്രണങ്ങളും നീക്കിയേക്കും. പകൽ സമയങ്ങളിൽ ഉപാധികളോടെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ആൺകുട്ടികൾക്കും തിരിച്ചും പ്രവേശനം അനുവദിക്കുന്നതുൾപ്പെടെയുള്ളതാണ് പുതിയ നിർദേശങ്ങൾ.

വസ്ത്ര ധാരണം, പുറത്തുപോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്താനുള്ള രജിസ്റ്റർ, വൈദ്യുതി ഉപയോഗം തുടങ്ങിയവയിലുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്താനാണ് ആദ്യഘട്ടത്തിൽ ആലോചിക്കുന്നത്. അതേസമയം വിദ്യാർഥിനികളുടെ അഭിപ്രായങ്ങൾ തേടിയ ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. നിയന്ത്രണങ്ങൾ പിൻവിലക്കുന്നതോടെ ഹോസ്റ്റലുകളിലുണ്ടാകുന്ന നിസാര കാര്യങ്ങൾ രക്ഷിതാക്കളെ വിളിച്ചറിയിക്കുന്ന നിലവിലെ നടപടി പരമാവധി ഒഴിവാകും.