Connect with us

Kerala

2015 ലെ ഹാജിമാർ ബാക്കി തുക കൈപ്പറ്റണം

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 2015 ൽ ഹജ്ജ് കർമം നിർവഹിച്ചവർക്ക് ഹജ്ജ് കമ്മിറ്റിയിൽ നിന്ന് നൽകാനുള്ള തുക തിരിച്ചുനൽകുന്നതിന് നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒ ഡോ: മഖ്‌സൂദ് അഹ്‌മദ് ഖാൻ പറഞ്ഞു. 2015ൽ ഹാജിമാരിൽ പലർക്കും അവർ ആവശ്യപ്പെട്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാനായിരുന്നില്ല. ഇക്കാരണത്താൽ അവർക്ക് ബാക്കി തുക നൽകുന്നതിന് നടപടികളായിട്ടുണ്ട്.

ഹാജിമാർ തങ്ങളുടെ വിശദ വിവരങ്ങൾ നൽകുന്നതിനൊപ്പം ഹജ്ജ് യാത്രക്കായി നൽകിയിരുന്ന ബാങ്ക് അക്കൗണ്ട് നമ്പറും രേഖപ്പെടുത്തണം. ഹജ്ജ് അപേക്ഷാ സമയത്തും ഗഡുക്കളായി പണമടക്കുന്നതിനും ഉപയോഗിച്ചിരുന്ന അക്കൗണ്ടിലേക്ക് മാത്രമേ ബാക്കി തുക നൽകുകയുള്ളൂ.

അതേസമയം, ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർ മൂന്നാം ഗഡുതുക ഈ മാസം 15 നകം അടക്കേണ്ടതാണ്. ഇത് സംബന്ധമായ ഔദ്യോഗികമായ അറിയിപ്പ് ഉടനെയുണ്ടാവും. വിമാനനിരക്ക് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചാലുടൻ കാറ്റഗറി തിരിച്ച് അടക്കേണ്ട തുക എത്രയെന്ന് വ്യക്തമാകും.

Latest