Connect with us

Ongoing News

വോട്ട് വിഭജിച്ച് പോകരുതെന്ന് കെജിരിവാള്‍

Published

|

Last Updated

ന്യൂഡൽഹി: വോട്ടുകൾ കോൺഗ്രസിനും എ എ പിക്കുമായി വിഭജിച്ച് പോകുന്നത് ഒഴിവാക്കണമെന്ന് മുസ്‌ലിം വോട്ടർമാർ ഏറെയുള്ള നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ എ എ പി കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ അഭ്യർഥന.

നിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിലാകട്ടെ. ഇത്തവണ എ എ പിക്കും കോൺഗ്രസിനും നിങ്ങളുടെ വോട്ട് വിഭജിച്ച് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം- മണ്ഡലത്തിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കവെ കെജ്‌രിവാൾ പറഞ്ഞു.

കോൺഗ്രസിന്റെ നിർണായക മത്സരം നടക്കുന്ന മണ്ഡലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി. ഷീലാ ദീക്ഷിതാണ് സ്ഥാനാർഥി. മണ്ഡലത്തിൽ 23 ശതമാനത്തോളം മുസ്‌ലിം വോട്ടർമാരാണെന്നാണ് കണക്ക്. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുകയും ചെയ്യും.

Latest