Connect with us

National

'നിങ്ങള്‍ക്ക് നിങ്ങളെപ്പറ്റി തന്നെ തോന്നുന്നത് മറ്റുള്ളവരുടെ മേല്‍ ചാരരുത്'; മോദിക്ക് രാഹുലിന്റെ തിരിച്ചടി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി തനിക്കെതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് അദ്ദേഹത്തെ കുറിച്ച് സ്വയം തോന്നുന്നത് മറ്റുള്ളവരുടെ മേല്‍ ചാരേണ്ടതില്ലെന്ന് ട്വിറ്ററില്‍ നല്‍കിയ മറുപടിയില്‍ രാഹുല്‍ പറഞ്ഞു. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നുവെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ തിരിച്ചടി.

“മോദിജീ, യുദ്ധം സമാപനത്തോട് അടുക്കുകയാണ്. നിങ്ങളുടെ കര്‍മഫലം നിങ്ങളെ കാത്തിരിക്കുകയാണ്. നിങ്ങള്‍ക്കു നിങ്ങളെ കുറിച്ചു തന്നെ തോന്നുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ മേല്‍ ചാരുന്നതുകൊണ്ട് കാര്യമൊന്നുമില്ല. അതു നിങ്ങളെ സംരക്ഷിക്കില്ല.”- രാഹുല്‍ പറഞ്ഞു.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചവര്‍ക്ക് ജനം മറുപടി നല്‍കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പറഞ്ഞു.

Latest