Connect with us

National

കോംഗോയിൽ എബോള വൈറസ് പടരുന്നു; മരണം 1000 കവിഞ്ഞു

Published

|

Last Updated

കിൻഷാസ: കോംഗോയിൽ എബോള വൈറസ് പടരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതലുള്ള കണക്കുകൾ അനുസരിച്ചാണിത്. വൈറസ് ബാധയേറ്റ 1510 പേരിൽ 400 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ടെങ്കിലും വൈറസിനെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല.

കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് വൈറസ് ബാധ പടർന്നു പിടിക്കുകയാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. വെള്ളിയാഴ്ച മാത്രം 14 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി മുതൽ 119 പേർക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 85 പേർ മരണപ്പെട്ടുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. എന്നാൽ രാജ്യത്ത് നിലനിൽക്കുന്ന ആഭ്യന്തര യുദ്ധവും കലാപവും വൈറസ് ബാധയെ തടയാൻ കഴിയുന്നില്ല. ബോധവത്കരണവും ആരോഗ്യ പ്രവർത്തനങ്ങളും ഏറ്റുമുട്ടലിനെ തുടർന്ന് നടത്താനാകുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു.

അതേസമയം, പ്രതിരോധ സാഹചര്യങ്ങൾ മറികടന്ന് ലോകാരോഗ്യ സംഘടന രാജ്യത്ത് ഇതുവരെ പത്ത് ലക്ഷത്തോളം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. എബോള കാരണം ഏറ്റവും കൂടുതൽ ദുരന്തം നേരിടേണ്ടി വന്നത് കോംഗോയിലാണ്.
1976ൽ സുഡാനിലാണ് ആദ്യമായി എബോള റിപ്പോർട്ട് ചെയ്തത്

Latest