Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടം തിങ്കളാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം തിങ്കളാഴ്ച നടക്കും. ഏഴു സംസ്ഥാനങ്ങളിലെ 52 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടക്കുന്നത്. അഞ്ചാം ഘട്ടത്തില്‍ ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലെത്തുക-14. രാജസ്ഥാന്‍ (12), പശ്ചിമ ബംഗാള്‍ (ഏഴ്), മധ്യപ്രദേശ് (ഏഴ്), ബീഹാര്‍ (അഞ്ച്), ഝാര്‍ഖണ്ഡ് (നാല്), ജമ്മു കശ്മീര്‍ (രണ്ട്) എന്നിങ്ങനെയാണ് മറ്റിവിടങ്ങളിലെ കണക്ക്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി (അമേത്തി), യു പി എ അധ്യക്ഷ സോണിയാ ഗാന്ധി (റായ്ബറേലി), കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് (ലക്‌നൗ), സ്മൃതി ഇറാനി (അമേത്തി) തുടങ്ങിയവര്‍ തിങ്കളാഴ്ച ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. മെയ് 23നാണ് രാജ്യത്തെ മുഴുവന്‍ മണ്ഡലങ്ങളിലെയും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നത്.

Latest