Connect with us

Ongoing News

മാസപ്പിറ കണ്ടില്ല: ഗൾഫിൽ റമസാൻ വ്രതാരംഭം തിങ്കളാഴ്ച

Published

|

Last Updated

ജിദ്ദ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമസാൻ വ്രതാരംഭം തിങ്കളാഴ്ച. ശഅ്ബാന്‍ 29ന്‌ ശനിയാഴ്ച മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാലാണ് ഞായറാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്രതാരംഭം തിങ്കളാഴ്ച ആരംഭിക്കാൻ സുപ്രീം ജുഡീഷ്യറി അറിയിച്ചത്.

Also Read: ഒമാനില്‍ വ്രതാരംഭം ചൊവ്വാഴ്ച

ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ജി സി സി രാജ്യങ്ങളിലും തിങ്കളാഴ്ചയാണ് റമസാൻ തുടങ്ങുന്നത്. ജോര്‍ദാന്‍, ഫലസ്തീന്‍ എന്നിവടങ്ങളിലും തിങ്കളാഴ്ചയാണ് നോമ്പ്.

Latest