Connect with us

Ongoing News

VIDEO-റോഡ്‌ഷോക്കിടെ കെജ്‌രിവാളിന് കരണത്തടി

Published

|

Last Updated

ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ ആക്രമണം. ആം ആദ്മി സ്ഥാനാര്‍ഥികളോടൊപ്പം ഡല്‍ഹി മോത്തി ബാഗില്‍ റോഡ്‌ഷോ നടത്തുന്നതിനിടയാണ് ആക്രമണം. തുറന്ന വാഹനത്തിന്റെ മുന്നിലൂടെ ചാടിക്കയറിയ യുവാവ് കെജ്‌രിവാളിന്റെ മുഖത്ത് അടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ പോലീസും പ്രവര്‍ത്തകരും ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വടക്ക് കിഴക്കന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇന്ന് നടന്ന കെജ്‌രിവാളിന്റെ പ്രചാരണത്തിനിടെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ മനോജ് തിവാരി നല്ല നര്‍ത്തകനാണെന്നും, നര്‍ത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.തുടര്‍ന്നാണ്് യുവാവിന്റെ ആക്രമണം നടന്നത്.

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹിയിലെ പോലീസിന് പറ്റിയ വീഴ്ചയാണ് അക്രമണത്തിന് കാരണമെന്ന് ആംആദ്മി കുറ്റപ്പെടുത്തി. ഈ ഭീരുത്വത്തെ അപലപിക്കുന്നുവെന്ന് പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കെജ്‌രിവാളിനെതിരെ ഇതിന് മുമ്പ് ചെരിപ്പേറും മഷിയേറും നടന്നിട്ടുണ്ട്.

Latest