Connect with us

Education

ലാറ്ററൽ എൻട്രി ബി.ടെക്ക് പ്രവേശനം: അപേക്ഷാ തീയതി നീട്ടി

Published

|

Last Updated

സംസ്ഥാനത്തെ ഈ വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കേണ്ട തീയതി മെയ് എട്ടിന്‌ വൈകിട്ട് അഞ്ച് വരെയായി ദീർഘിപ്പിച്ചു.

📌 അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റും മറ്റ് അനുബന്ധരേഖകളും മേയ് 14 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി തിരുവനന്തപുരം കൈമനത്തെ സാങ്കേതിക പരീക്ഷാ ജോയിന്റ് കണ്ട്രോളർ ഓഫീസിൽ സമർപ്പിക്കണം.

📌 സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളിലെ രണ്ടാം വർഷ(മൂന്നാം സെമസ്റ്റർ) ബി.ടെക്ക് കോഴ്‌സുകളിലേക്ക് നേരിട്ടു പ്രവേശനം നേടുന്ന ഈ സ്‌കീമിൽ അപേക്ഷിക്കുന്നവർ ഡിപ്ലോമ, വൊക്കേഷണൽ ഡിപ്ലോമ (D.Voc), ബി.എസ്.സി (+2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചതിനുശേഷം ബിരുദതലത്തിൽ മാത്തമാറ്റിക്‌സ് മെയിനായോ/സബ്‌സിഡിയറിയായോ പഠിച്ചിരിക്കണം) ഇവയിലേതെങ്കിലും പാസ്സായിരിക്കണം.

📌 അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർwww.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം ഓൺലൈനായി അപേക്ഷിക്കാം.

📌 വെബ്‌സൈറ്റിൽ പ്രോസ്‌പ്പെക്റ്റസും മറ്റ് മാർഗനിർദേശങ്ങളും ലഭ്യമാണ്.

☎️ 0471-2561313

Latest