Connect with us

Ongoing News

കർണാടകയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 29ന്

Published

|

Last Updated

ബെംഗളൂരു: കർണാടകയിലെ 63 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് (യു എൽ ബി) ഈ മാസം 29ന് തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. 31ന് ഫലം പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 16 ആണ്. സംസ്ഥാനത്തെ എട്ട് മുനിസിപ്പൽ കൗൺസിലുകൾ, 33 ടൗൺ മുനിസിപ്പാലിറ്റി, 22 ടൗൺ പഞ്ചായത്ത് എന്നിവക്ക് പുറമെ താലൂക്ക് പഞ്ചായത്തുകളിലെ 10 സീറ്റുകളിലേക്കും ഗ്രാമപഞ്ചായത്തുകളിലെ 202 സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടൻ നിലവിൽ വരും.

കഴിഞ്ഞ സെപ്തംബറിൽ 109 യു എൽ ബികളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. മാർച്ച്- ജൂലൈയിൽ കാലാവധി അവസാനിക്കുന്ന 103 യു എൽ ബികളിൽ 63 എണ്ണത്തിലെ തിരഞ്ഞെടുപ്പാണ് ഈ മാസം നടക്കുന്നത്.

Latest