Connect with us

Education

മുഴുവൻ പാഠപുസ്തകങ്ങളും 'സമഗ്ര' പോർട്ടലിൽ

Published

|

Last Updated

തിരുവനന്തപുരം: ഈ അധ്യയന വർഷം ഭേദഗതി വരുത്തിയ ഒമ്പത്, പത്ത് ക്ലാസുകളിലേതുൾപ്പെടെ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളും “സമഗ്ര” പോർട്ടലിൽ ലഭ്യമാക്കും. പാഠപുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകൾ പ്രത്യേകം ലോഗിൻ ചെയ്യാതെ തന്നെ www.samagra.kite.kerala.gov.in പോർട്ടൽ വഴി ലഭ്യമാണ്.

ഹോം പേജിലെ “ടെക്സ്റ്റ് ബുക്‌സ്”എന്ന ലിങ്ക് വഴി മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തരംതിരിച്ച് പാഠപുസ്തകങ്ങളുടെ പി ഡി എഫ് പതിപ്പുകൾ ലഭിക്കും. ഇതിനു പുറമെ പ്ലേ സ്‌റ്റോറിൽ “SAMAGRA” എന്ന മൊബൈൽ ആപ്പ് വഴിയും മുഴുവൻ പാഠപുസ്തകങ്ങളും ഡിജിറ്റൽ റിസോഴ്‌സുകളും പൊതുജനങ്ങൾക്കുൾപ്പെടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രൂപത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കിയിട്ടുണ്ട്.

Latest