Connect with us

Gulf

പ്ലസ് ടു - സിബിഎസ്ഇ പരീക്ഷാ ഫലം: സഊദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം

Published

|

Last Updated

ദമാം : വര്‍ഷത്തെ പ്ലസ് ടു , സി.ബി.എസ്.ഇ പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ സഊദിയിലെ ഇന്ത്യന്‍ തിളക്കമാര്‍ന്ന വിജയം നേടി. ഈ വര്ഷം സഊദിയിലെ മിക്ക സ്‌കൂളുകളും നൂറുമേനി വിജയം കരസ്ഥമാക്കിയിട്ടുണ്ട് . മിക്ക സ്‌കൂളുകളൂം മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ നേടിയിട്ടുണ്ട് .ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിളിലെ ഷഹ്‌സിന്‍ ഷാജി സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയില്‍ സഊദിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി.

സയന്‍സ് വിഭാഗത്തില്‍ 97 ശതമാനം മാര്‍ക്കാണ് ഷഹ്‌സിനു ലഭിച്ചത് .സഊദിയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നതും ദമാം ഇന്ത്യന്‍ സ്‌കൂളിലാണ് 704 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. സയന്‍സ് വിഭാഗത്തില്‍ കുല്‍സൂം ഫാത്തിമയും ,ആനന്ദ് കുമാറും രണ്ടും മൂന്നും റാങ്കിന് അര്‍ഹരായി .കൊമേഴ്‌സ് വിഭാഗത്തില്‍ ഷൈലി ബി. പരീഖ്,സാന്ദ്ര മാത്യൂ,റിദ അബ്ദുല്ല എന്നിവര്‍ ആദ്യ മൂന്ന് റാങ്കുകള്‍ക്ക് അര്‍ഹരായി ,ഹുമാനിറ്റീസ് വിഭാഗത്തില്‍ ജോത്സന ജോസഫ്‌ലാ ഒന്നാം റാങ്കും , രിസ ക്ലീറ്റസ്,ഐശ്വര്യ എന്നിവര്‍ രണ്ടാം റാങ്കും സാഹിബുല്‍ മുര്‍തവ മൂന്നാം റാങ്കും നേടി

ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളില്‍ 229 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുിയത് ,സയന്‍സ് വിഭാഗത്തില്‍ അനിരുദ്ധ് നമ്പ്യാര്‍,ആശിഖ റഹ്മാന്‍ എന്നിവര്‍ 95.4 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനവും , മഹീന്‍ നവാസ് ,അന്‍ഷുല്‍ വിശാല്‍ ശതമാനം മാര്‍ക്കോടെ രണ്ടും മൂന്നും സ്ഥാനം നേടി ,
കൊമേഴ്‌സ് വിഭാഗത്തില്‍ ആയുഷി മനീഷ്,എവ്‌ലിന്‍ വര്‍ഗ്ഗീസ് ,ഫാത്തിമ റുഖ്‌നുദ്ധീന്‍,എന്നിവര്‍ ആദ്യ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി .346 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ റിയാദിലെ ഇന്ത്യന്‍ സ്‌കൂളില്‍ 305 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു 96.82 ശതമാണ് വിജയ ശതമാനം ,സയന്‍സ് വിഭാഗത്തില്‍ ആയിഷാ അസീം,റഷാ ഫാത്തിമ എന്നിവര്‍ ഒന്നാം സ്ഥാനവും,ജൂലി ജബാ ,ശാദിയ മുഹമ്മദ് അലി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി ,കൊമേഴ്‌സ് വിഭാഗത്തില്‍ നയോമി ആണ്‍ മാത്യു ,ഫര്‍ഹീന്‍,ലിന്റോ ഇടിക്കുള എന്നിവര്‍ ആദ്യ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി,ഹൂമാനിറ്റിസ് വിഭാഗത്തില്‍ റഹ്മാഷാ ഒന്നാം സ്ഥാനവും,മനാല്‍ ,സാന്യ സുരേഷ് നമ്പ്യാര്‍ ,ഷമീം സൈഫുല്ല എന്നിവര്‍ രണ്ടാം സ്ഥാനവും ,ആലിയ മൂന്നാം സ്ഥാനവും നേടി. റിയാദ് ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ ഈ വര്‍ഷം നൂറു മേനി വിജയം നിലനിര്‍ത്തി , പരീക്ഷ എഴുതിയ 36 പേരും വിജയിച്ചു,ഫാത്വിമ ഷക്കീല്‍ , സുമയ്യ അന്‍സാരി , യഹ്യ അന്‍സാരി എന്നിവര്‍ ആദ്യ മൂന്നു റാങ്കുകള്‍ക്ക് അര്‍ഹരായി .ഈ വര്‍ഷം മികച്ച വിജയമാണ് ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂളിന് 447 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത് .സയന്‍സില്‍ ജോഷുഹ ജോര്‍ജ് സ്റ്റാലിന്‍, കൊമേഴ്‌സ് വിഭാഗത്തില്‍ ഡെല്‍സന്‍ ഡാര്‍ലി ജോണ്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ജോഷുഹ ജോര്‍ജ് സ്റ്റാലിലാണ് സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത്

Latest