Connect with us

Ongoing News

ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബി ജെ പിയിൽ തർക്കം

Published

|

Last Updated

ബെംഗളൂരു: കർണാടകയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബി ജെ പി സ്ഥാനാർഥികളെ ചൊല്ലി പാർട്ടിയിൽ കലാപം. കൽബുർഗി ജില്ലയിലെ ചിഞ്ചോളിയിൽ ബി ജെ പി ടിക്കറ്റിൽ മത്സരിക്കുന്നത് ഡോ. ഉമേഷ് ജാദവിന്റെ മകൻ അവിനാശ് ജാദവാണ്.

സമീപകാലത്ത് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി ജെ പിയിൽ ചേക്കേറിയ വ്യക്തിയാണ് ഉമേഷ് ജാദവ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുൽബർഗ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഉമേഷ് ജാദവിന് അനുമതി നൽകിയ പാർട്ടി നേതൃത്വം അദ്ദേഹത്തിന്റെ മകനെയും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.

കഴിഞ്ഞ തവണ ഉമേഷിനോട് മത്സരിച്ച് പരാജയപ്പെട്ട സുനിൽ വല്ല്യാപുരയുടെ നേതൃത്വത്തിലാണ് ബി ജെ പിയിലെ ഒരു വിഭാഗം സ്ഥാനാർഥിത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അവിനാശിനെ കളത്തിലിറക്കിയാൽ തങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Latest