Connect with us

Education

അംഗീകാരമുള്ള സ്‌കൂളുകളിൽ തുടർ പഠനത്തിന് അനുമതി നൽകി ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: അംഗീകരമില്ലാത്ത സ്‌കൂളുകളിൽ ഒന്ന് മുതൽ ഒന്പത് വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാകുന്നതിനായി അംഗീകാരമുള്ള സ്‌കൂളുകളിലെ രണ്ട് മുതൽ പത്ത് വരെ ക്ലാസുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു.

സർക്കാർ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ തുടർപഠനം മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു.

ഇത്തരം സ്‌കൂളുകൾക്ക് പരീക്ഷ നടത്താനും വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനും അധികാരമില്ലാത്തതിനാൽ കുട്ടികളുടെ തുടർപഠനം സാധ്യമാക്കണമെന്ന് അഭ്യർഥിച്ച് ധാരാളം നിവേദനങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ്.

അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ ഒന്ന് മുതൽ ഒന്പത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുള്ള സ്‌കൂളുകളിൽ രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാഭ്യാസാവകാശ നിയമ പ്രകാരം വയസ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാം.

ഒന്പത്, പത്ത് ക്ലാസുകളിൽ വയസിന്റേയും ഒരു പ്രവേശന പരീക്ഷയുടേയും അടിസ്ഥാനത്തിൽ നടപ്പ് അധ്യയന വർഷത്തേക്ക് മാത്രം പ്രവേശനം നൽകുന്നതിന് അനുമതി നൽകിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.