Connect with us

International

സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തിലുമെത്തി: ലങ്കന്‍ സൈനിക മേധാവി

Published

|

Last Updated

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തിലും കശ്മീരിലും എത്തിയിരുന്നുവെന്ന് ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെ ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ലങ്കന്‍ കരസേനാ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.ആക്രമണത്തില്‍ പങ്കെടുത്തവരും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇന്ത്യയിലേക്കു പോയിട്ടുണ്ടെന്ന് ലഫ്. ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു. അവര്‍ കശ്മീര്‍, ബെംഗളൂരു എന്നിവിടങ്ങളിലെത്തിയ ശേഷമാണ് കേരളത്തിലേക്കു പോയതെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ശ്രീലങ്കന്‍ സ്‌ഫോടനത്തിന്‍രെ കേരള ബന്ധം സൈനിക മേധാവി സ്ഥിരീകരിക്കുന്നതത.്

അവര്‍ കശ്മീരിലും കേരളത്തിലും എന്തൊക്കെ കാര്യങ്ങളള്‍ ചെയ്തുവെന്നത് കൃത്യമായി അറിയില്ല.എന്നാല്‍ പരിശീലനത്തിനോ രാജ്യത്തിനു പുറത്തുള്ള മറ്റു സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കാം ഇവര്‍ അങ്ങോട്ട് പോയതെന്ന് ഉറപ്പുണ്ടെന്നും സൈനികമേധാവി പറഞ്ഞു. സ്‌ഫോടനത്തിനു നേതൃത്വം നല്‍കിയവര്‍ നടത്തിയ യാത്രകള്‍ പരിശോധിച്ചാല്‍ ആക്രമണത്തിനു രാജ്യാന്തര സഹായം ലഭിച്ചിട്ടുണ്ടെന്നു വിലയിരുത്താന്‍ കഴിയുമെന്നും ലഫ്. ജനറല്‍ മഹേഷ് സേനാനായകെ പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരം ക്രോഡീകരിച്ച് നടപടിയെടുക്കുന്നതില്‍ പറ്റിയ വീഴ്ചയ്ക്ക് രാഷ്ട്രീയനേതൃത്വം ഉള്‍പ്പെടെ എല്ലാവരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.