Connect with us

Kerala

കള്ളവോട്ട്: സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു

Published

|

Last Updated

കണ്ണൂര്‍: തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. ചീമേനി സ്വദേശി കെ ശ്യാംകുമാറിനെതിരെയാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 171, ഉപവകുപ്പുകളായ സി,ഡി,എഫ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തില്‍ ശ്യാംകുമാര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തിയെന്നതാണ് ശ്യാംകുമാറിനെതിരായ കുറ്റം. ഇത് സംബന്ധിച്ച് കാസര്‍കോട് കലക്ടര്‍ ഡോ. സജിത് ബാബു മുഖ്യ തിരഞ്ഞെടപ്പ് ഓഫിസര്‍ ടിക്കറാം മീണക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.