Connect with us

National

അമേഠിയില്‍ രാഹുലിനെതിരെ 'പച്ചമുളകുമായി' സരിത എസ് നായര്‍

Published

|

Last Updated

അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയും മാറ്റുരക്കുന്ന അമേഠിയില്‍ സരിത എസ് നായരും സ്ഥാനാര്‍ഥി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സരിത എസ് നായരുടെ ചിഹ്നം പച്ചമുളകാണ്.

തിരുവനന്തപുരം മലയന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ട് വിലാസത്തിലാണ് സരിത പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും ഹൈബി ഈഡന്‍ മത്സരിക്കുന്ന എറണാകുളത്തും സരിത പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും ചില രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ തള്ളിപ്പോയിരുന്നു.