Connect with us

National

ഫോനി പശ്ചിമ ബംഗാളിലേക്ക് കടന്നു; ഒഡിഷയില്‍ മരണം എട്ടായി

Published

|

Last Updated

ഭുവനേശ്വര്‍: ഒഡിഷയില്‍ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം എട്ടായി. അതേ സമയം പത്ത് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പുരിയിലും ഭുവനേശ്വറിലും കനത്ത നാശം വിതച്ചുകൊണ്ടു കടന്നുവന്ന കാറ്റ് വെള്ളിയാഴ്ച 12.30ഓടെ ഒഡിഷയില്‍നിന്ന് പശ്ചിമ ബംഗാളിലേക്ക് പ്രവേശിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫോനി ഒഡിഷ തീരത്തെത്തിയത്. 175 കി.മി വേഗതയില്‍ വീശിയ കാറ്റില്‍ ആയിരക്കണക്കിന് വീടുകളാണ് തകര്‍ന്നത്. ക്ഷേത്ര നഗരമായ പുരിയിലും ഭുവനേശ്വറിലും മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്. ഈ ജില്ലകളില്‍ വാര്‍ത്ത വിനിമയ സംവിധാനവും വൈദ്യുതി വിതരണവും പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

അര്‍ധരാത്രിക്ക് ശേഷം ബംഗാളിലേക്ക് കടന്ന ഫോനി തെക്കന്‍ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ തീരദേശജില്ലകളില്‍നിന്നുള്ള അഞ്ച് ലക്ഷം പേരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍90 കി.മി വേഗതയാണ് ഫോനിക്കുള്ളത്. ബംഗാളില്‍ ശക്തമായ മഴയും ഇടിമിന്നലുമാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച വൈകിട്ടോടെ ഫോനി ബംഗ്ലാദേശിലെത്തും. അപ്പോഴേക്കും കാറ്റിന്റെ മാരക ശേഷി കുറയുമെന്നാണ് വിലയിരുത്തല്‍.

Latest