Connect with us

Kerala

പാലായില്‍ മാണി സി കാപ്പന്‍ ഇടത് സ്ഥാനാര്‍ഥിയാകും

Published

|

Last Updated

കോട്ടയം: കെ എം മാണി അന്തരിച്ചതിനെത്തുടര്‍ന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കോട്ടയത്ത് ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിലാണ് തീരുമാനം. അതേ സമയം തീരുമാനം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എന്‍സിപി നേതൃത്വം അറിയിച്ചു.

അവസാനം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റില്‍ കെ എം മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.1965 മുതല്‍ 13 തവണ പാലായില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയത് കെഎം മാണിയാണ്. ഇടതുപക്ഷം സ്ഥിരമായി എന്‍സിപിക്ക് നല്‍കിയ സീറ്റായ പാലായില്‍ മൂന്ന് തവണ മാണി സി കാപ്പന്‍ കെ എം മാണിക്കെതിരെ മത്സരിച്ചിട്ടുണ്ട്. 2001ല്‍ ഇടതുപക്ഷത്തിന് വേണ്ടി എന്‍സിപിയുടെ ഉഴവൂര്‍ വിജയനാണ് കെ എം മാണിക്കെതിരെ മത്സരിച്ചത്. 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പന്‍ കെ എം മാണിയോട് മത്സരിച്ചു തോറ്റു.

Latest