Connect with us

National

'കടലാസിലോ വീഡിയോ ഗെയിമിലോ മിന്നലാക്രമണം നടത്തിയിട്ട് കാര്യമില്ല'- കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാറിന്റെ കാലത്തും പാക്കിസ്ഥാനിെതിരെ ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് പ്രസ്താവനയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ മിന്നലാക്രമണം തീവ്രവാദികള്‍ പോലും അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ മോദി, കടലാസില്‍ മാത്രം മിന്നലാക്രമണം നടത്താന്‍ കോണ്‍ഗ്രസിനെക്കൊണ്ട് മാത്രമേ സാധിക്കൂ എന്നും പറഞ്ഞു.

കടലാസിലോ വീഡിയോ ഗെയിമിലോ മാത്രം മിന്നലാക്രമണങ്ങള്‍ നടത്തിയിട്ട് കാര്യമില്ലെന്ന് മോദി പറഞ്ഞു. കടലാസില്‍ മാത്രമായാണ് മിന്നലാക്രമണങ്ങള്‍ നടത്തിയതെങ്കില്‍ അതിന്റെ എണ്ണം ആറ് ആയാലും 25 ആയാലും പറഞ്ഞിട്ടെന്ത് കാര്യമെന്നും മോദി ചോദിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയിലെ ഒരു നഗരവും സുരക്ഷിതമായിരുന്നില്ലെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ കരൗലിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസ് പറയുന്നത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയെന്നാണ്. തീവ്രവാദികള്‍ക്കോ പാകിസ്താന്‍ സര്‍ക്കാരിനോ അതേക്കുറിച്ച് അറിയില്ല. എന്തിന് ഇന്ത്യക്കാര്‍ക്ക് പോലും അറിയില്ല. 2016ലെ മിന്നലാക്രമണത്തെ അവരാദ്യം പരിഹസിച്ചു, പിന്നെ പ്രതിഷേധിച്ചു. ഇപ്പോള്‍ പറയുന്നു ഞാനും ഞാനും-മോദി പരിഹസിച്ചു.