Connect with us

Kerala

നാദാപുരത്തെ ചേലക്കാട്ട് വന്‍ ബോംബ് ശേഖരം പിടികൂടി

Published

|

Last Updated

കോഴിക്കോട്: നാദാപുരം ചേലക്കാട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് വന്‍ ബോംബ് ശേഖരം കണ്ടെടുത്തു. മൂസ വണ്ണത്താന്‍കണ്ടി എന്നയാളുടെ പറമ്പില്‍ നിന്നാണ് വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ ഉഗ്ര സ്‌ഫോടക ശേഷിയുള്ള 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തത്. രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കി പ്ലാസ്റ്റിക് ബക്കറ്റിലിട്ട് മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ബോംബുകള്‍.

വീടു പണിക്കായി മണ്ണെടുക്കുകയായിരുന്ന ടിപ്പര്‍ ലോറി തൊഴിലാളികളാണ് ബക്കറ്റ് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പോലീസും ഡോഗ് സ്‌ക്വാഡും ബോംബുകള്‍ പരിശോധിച്ചു. ബോംബുകള്‍ ചേലക്കാട്ടെ ക്വാറിയില്‍ കൊണ്ടുപോയി നിര്‍വീര്യമാക്കുമെന്ന് പോലീസ് അറിയിച്ചു.

 

Latest