Connect with us

National

ശ്രീലങ്കയിലെ സ്‌ഫോടനം: ഭീകര ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 65ല്‍ പരം മലയാളികള്‍ നിരീക്ഷണത്തില്‍

Published

|

Last Updated

ചെന്നൈ: ശ്രീലങ്കയിലെ ചാവേര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി 65ല്‍ പരം മലയാളികള്‍ നിരീക്ഷണത്തില്‍. തമിഴ്‌നാട്ടില്‍ പ്രവര്‍ത്തന ശൃംഖലയുള്ള തൗഹീദ് ജമാഅത്ത് ഭീകര ഗ്രൂപ്പുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരാണ് നിരീക്ഷണത്തിലുള്ളത്.

സംഘടനയുടെ ആശയം പ്രചരിപ്പിക്കുന്ന തൗഹീദ് ജമാഅത്ത് നേതാവ് സഹ്‌റന്‍ ഹാഷിമിന്റെ വീഡിയോ സി ഡികള്‍ കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ എന്‍ ഐ എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഭീകര ഗ്രൂപ്പിന്റെ യോഗം മധുര, നാമക്കല്‍ എന്നിവിടങ്ങളില്‍ നടന്നിരുന്നുവെന്നും ഇതില്‍ മലയാളികള്‍ ഉള്‍പ്പടെ പങ്കെടുത്തിരുന്നുവെന്നും എന്‍ ഐ എക്കു വിവരം ലഭിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ എന്‍ ഐ എ റെയ്ഡ് തുടരുകയാണ്. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.