Connect with us

National

'പി എം മോദി'യുടെ റിലീസ് മേയ് 24ന്‌

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ റിലീസിംഗ് വിലക്കിയിരുന്ന “പി എം മോദി” എന്ന സിനിമ മേയ് 24ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് അറിയിച്ചു. മേയ് 23നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നത്. മെയ് 19 വരെയാണ് കമ്മീഷന്‍ റിലീസിംഗ് വിലക്കിയിരുന്നത്.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് റിലീസിംഗ് 19നു ശേഷമേ പാടുള്ളൂവെന്ന് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന്റെ തലേ ദിവസമായ ഏപ്രില്‍ പത്തിന് നിര്‍ദേശിച്ചത്. നടന്‍ വിവേക് ഒബ്‌റോയിയാണ് സിനിമയില്‍ നരേന്ദ്ര മോദിയായി വേഷമിടുന്നത്.

Latest