Connect with us

National

വാര്‍ത്തയെടുക്കാന്‍ അനധികൃതമായി സ്‌കൂളില്‍ പ്രവേശിച്ചു; ഇന്ത്യന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

Published

|

Last Updated

കൊളംബോ: ഈസ്റ്റര്‍ ദിന ചാവേര്‍ സ്‌ഫോടനങ്ങളെ പിന്തുടര്‍ന്നുള്ള സംഭവഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രീലങ്കയിലെത്തിയ ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. വാര്‍ത്താ ഏജന്‍സിയായ റോയിട്ടറിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സിദ്ദീഖി അഹമ്മദ് ഡാനിഷ് എന്ന ഫോട്ടോഗ്രാഫറെയാണ് നെഗംബോ സിറ്റിയിലെ ഒരു സ്‌കൂളില്‍ അനധികൃതമായി പ്രവേശിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. നെഗംബോ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഡാനിഷിനെ പിന്നീട് മെയ് 15 വരെ റിമാന്‍ഡ് ചെയ്തു.

സെന്റ് സെബാസ്റ്റ്യന്‍സ്‌ ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരു വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഡാനിഷ് സ്‌കൂളില്‍ പ്രവേശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest