Connect with us

Kerala

മുന്‍ ധനകാര്യ മന്ത്രി വി വിശ്വനാഥ മേനോന്‍ അന്തരിച്ചു

Published

|

Last Updated

കൊച്ചി: മുന്‍ ധനകാര്യ മന്ത്രി വി വിശ്വനാഥ മേനോന്‍ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് വിട പറഞ്ഞത്. 1987ലെ ഇ കെ നായനാര്‍ മന്ത്രിസഭയിലാണ് അദ്ദേഹം ധനകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചത്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്ന വിശ്വനാഥ മേനോന്‍ രണ്ടു തവണ എം പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇടക്കാലത്ത് പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിമത ഗ്രൂപ്പിന്റെ ഭാഗമായ അദ്ദേഹം 2003ല്‍ എന്‍ ഡി എ പിന്തുണയോടെ എറണാകുളത്തു നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളിനോട് പരാജയപ്പെട്ടു. പിന്നീട് തന്റെ നടപടി തെറ്റായിപ്പോയെന്ന് ഏറ്റുപറഞ്ഞ മേനോന്‍ സി പി എമ്മുമായി വീണ്ടും അടുത്തിരുന്നു.

ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളാണ്.

Latest