Connect with us

Kerala

കുമ്മനത്തിന്റെ വീട്ടില്‍ സ്വാമി എത്തിയത് ഔദ്യോഗിക വാഹനത്തില്‍; അന്വേഷണം ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്റെ വസതിയിലെ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പയ്യന്നൂര്‍ മഠത്തിലെ സ്വാമി ഔദ്യോഗിക വാഹനത്തിലെത്തിയത് വിവാദമായി. വ്യാഴാഴ്ച രാവിലെയാണ് ഐ ജി. ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗിക വാഹനത്തില്‍ പയ്യന്നൂര്‍ മഠത്തിലെ ശ്രീകൃഷ്ണാനന്ദ സ്വാമി കരമനയിലെ വസതിയില്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് കുമ്മനത്തിനു ലഭിച്ച ഷാളുകളും പ്രചാരണത്തിന് ഉപയോഗിച്ച വസ്തുക്കളും മറ്റും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ചടങ്ങില്‍ സംബന്ധിക്കാനാണ് സ്വാമി എത്തിയത്.
കശ്യപിന്റെ വീട് സന്ദര്‍ശിച്ച സ്വാമിയെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ പോകുമ്പോഴാണ് അദ്ദേഹം കുമ്മനത്തിന്റെ വീട്ടില്‍ ഇറങ്ങിയതെന്നും ഈ സമയത്ത് സ്വാമിയോടൊപ്പം ഐ ജി ഉണ്ടായിരുന്നില്ലെന്നും മറ്റുമാണ് ഇതുസംബന്ധിച്ച് പോലീസ് നല്‍കുന്ന വിശദീകരണം.

---- facebook comment plugin here -----

Latest