Connect with us

National

പൂല്‍വാമ ഭീകരാക്രമണം ബി ജെ പി ആസൂത്രണം ചെയ്തത്: ശങ്കര്‍സിംഗ് വഗേല

Published

|

Last Updated

ന്യഡല്‍ഹി: ഗോദ്രപോലെ ബി ജെ പി ആസൂത്രണം ചെയ്ത മറ്റൊരു ആക്രമണമായിരുന്നു പുല്‍വാമ ഭീകരാക്രമണമെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല. പുല്‍വാമ ആക്രമണത്തിനു ഉപയോഗിച്ച അര്‍ ഡി എക്‌സ് നിറച്ച വണ്ടിയില്‍ ഗുജറാത്ത് രജിസ്ട്രേഷന്‍ നമ്പറുകളായ ജി, ജെ എന്നിവ ഉണ്ടായിരുന്നു.

പുല്‍വാമയില്‍ ആക്രമണം നടക്കുമെന്ന് ഇന്റെലിജെന്‍സിന്റെ വിവരങ്ങള്‍ ലഭിച്ചതിനു ശേഷവും മുന്‍കരുതല്‍ നടപടികള്‍ എടുത്തിട്ടില്ല.
ബി ജെ പിക്ക് എല്ലാ കാര്യങ്ങളിലും പങ്കുണ്ട്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടിയാണ് അതിര്‍ത്തിയില്‍ സംഘട്ടനമുണ്ടാക്കുന്നത്. തീവ്രവാദ ആരോപണങ്ങള്‍ക്ക് പിന്നിലും തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് ലക്ഷ്യം.

ബാലക്കോട്ട് വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. 200 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഒരു അന്തരാഷ്ട്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാലകോട്ട് വ്യോമാക്രമണം ആസൂത്രിത ഗൂഢാലോചനയാണ്. അത് സങ്കല്‍പ്പത്തില്‍ മാത്രം സംഭവിച്ചതാണെന്നും വഗേല പറഞ്ഞു.

Latest